പ്രണയ പ്രതീക്ഷ
>> Saturday, February 20, 2010
ഇനിയും മരിക്കാത്ത പ്രണയമാണിന്നു ഞാൻ
ഇടനെഞ്ചിനിറയത്തു നിറയുന്ന വെട്ടമായ്
ഒരു മഞ്ഞു കാഴ്ചപോൽ മങ്ങി മങ്ങി..പോയൊ-
ഒഴുകുന്നൊരോടമായ് ഞാനിരിപ്പൂ...
ഓർമകൾ കൊയ്തു നിറച്ച പത്തായത്തിൽ
അളവറ്റ മൂല്യം കരുതിവച്ചിന്നു ഞാൻ
ആരേ കാത്തിരിപ്പു ......ഞാനാരേ ഓർത്തിരിപ്പൂ
ഹൃദയം പകുത്തിരിപ്പൂ ഞാനെന്നെ മറന്നിരിപ്പൂ
പ്രതീക്ഷകൾ ബാക്കിയാവുമ്പോഴും വീണ്ടും
പ്രതീക്ഷിക്കുവാനുള്ള മനസ്സുമാത്രം
എവിടെനിന്നെന്തിനായ് ആരുതന്നു
അറിയില്ലതിന്നെനിക്കന്നുമിന്നും
എഴുതാൻ തുടങ്ങിയ വരികളിലൊക്കെയും
എഴുതപ്പെടാത്ത പുതു പ്രണയമാണ്
നീ തന്ന സ്വർഗ്ഗ വികാരമാണ്
നീ പൂത്ത ലാവണ്ണ്യ രാത്രിയാണ്
ഇനിയും മരിക്കത്ത പ്രണയമായ് ഞാൻ
നീ തീർത്ത പ്രണയവും വീണ്ടെടുക്കും
ഒരു ചെപ്പിലൊരുമിച്ചൊളിച്ചു വെയ്ക്കും
ഇനി വരും പൂക്കൾക്കു ശോഭയേകാൻ
ഇനിയും മരിക്കാത്ത പ്രണയമാണിന്നു ഞാൻ
ഇനിയെന്നുമങ്ങിനെ ആയിടേണം
ഇടനെഞ്ചിനിറയത്ത് വെട്ടമായ് നീയും
അണയാത്തെ വീണ്ടും ജ്വലിച്ചിടേണം
തെളിവെയിലിൽ കാണുന്ന കാഴ്ചപോലെ
മിഴികൾക്കു മധുര വിരുന്നുനൽകി
തളിരിട്ട മലരിൻ വസന്തമാവാം
നമുക്കൊരുമിച്ചു കഥകൾ പറഞ്ഞു നേടാം
ഈ കവിതയുടെ ആലാപനം ഇവിടെ കേൾക്കാം
http://sites.google.com/site/nadakakkaran1/kottila/pranayamsongfinal.mp3
5 comments:
മ്യൂസിക്ക് ജ്ഞാനം ഇല്ലാത്ത ഒരുവന്റെ കമ്പോസിങ്ങ് ആണ് ...തെറ്റുകളേ ഉള്ളൂ ക്ഷമിച്ചേര് (വേറാരുമല്ല ഞാൻ തന്നെ )
നല്ല കവിത.. പക്ഷെ, കമ്പോസിങ് എന്തോ ഒരു പതർച്ച
പശ്ചാത്തലം കൊള്ളാം, ആലാപനം എനിക്കിഷ്ടമായില്ല. ചൊല്ലാൻ വേണ്ടി ചൊല്ലാതിരിക്കുക. ഈ കവിത ഒരു അഞ്ചു തവണ നീ ചൊല്ലി ഹൃദിസ്ഥമാക്കിയിട്ടുവേണമായിരുന്നു പോസ്റ്റേണ്ടിയിരുന്നത്. ചിലവരികൾ ഗംഭീരമായിട്ടുണ്ട്. നിന്റെ കവിതയിൽപ്പോലും തെറ്റുകൾ വരുന്നത് അക്ഷന്തവ്യമാണ്..(ഇടനെഞ്ചിനിറയത്തു) അടുത്ത കവിത കുറ്റമറ്റതായിരിക്കട്ടെ, ഒന്നിനും ഒരു ധൃതി വേണ്ട...
മനൊഹരമായ കവിത...
ഇതു നല്ല പരിപാടിയാണല്ലോ !!! കവിത എഴുതുകയും, കവി തന്നെ അതു പാടിക്കേള്‍പ്പിക്കുകയും ചെയ്യുക എന്നത് ബ്ലോഗിന്റെ സാധ്യതകളും സൌകര്യവും ഉപയോഗപ്പെടുത്തി കവിതയെ കൂടുതല്‍ അടുത്തു പരിചയപ്പെടുത്തുന്നു. നാടകക്കാരാ..., കവിതയും ആലാപനവും നന്നായിരിക്കുന്നു.
Post a Comment