ഉല്ലാസിന്റെ അറിവ്
>> Wednesday, June 16, 2010
മതി,യെനിക്കെന്റെ മോഹശതങ്ങള്‍ക്കു
മൃതി മണപ്പിച്ചുറക്കറ തീര്‍ത്തിടാം
ഹൃദയദാഹം കെടാതഗ്നി ജ്വാലയായ്
സ്വയമെരിഞ്ഞു നിരഞ്ജനമാര്‍ന്നിടാം.
ഇനിയെനിക്കെന്റെ ജീവിത സംജ്ഞയില്‍
മുറിവുണങ്ങാത്ത വേദന നൂറ്റിടാം
ഫണമുയര്‍ത്തി നാഗങ്ങളാടുന്നോരീ
സ്മൃതിയില്‍ ഗാണ്ഡവദാഹം തിരഞ്ഞിടാം.
പതിരൊളിപ്പിച്ചൊരീ സത്യവാദികള്‍
പറയുമാദര്‍ശ വീര്യത്തൊടേറ്റിടാം
ഉടലെരിപ്പിച്ചൊരെന്‍ ക്ഷോഭലാവയില്‍
മുഴുകിയാത്മ ദുഃഖങ്ങള്‍ മറന്നിടാം.
ഗണിതചക്രങ്ങളില്‍ സുഖ ജീവിതം
ഗുണിത ദുഃഖങ്ങളായിപ്പെരുത്തിടാം
മതി,യെനിക്കെന്റെയാത്മസത്യങ്ങളെ
കനലുടുപ്പിച്ചു സൌന്ദര്യമാക്കിടാം.
മലയാള കവിത.
കവിത: ഉല്ലാസ്
ആലാപനം: നാടകക്കാരൻ
ഇവിടെ പോയി ഈ അഡോബ് ഫ്ലാഷ് പ്ലെയർ ഡൌൺലോഡ് ചെയ്യുക
8 comments:
സോണ ഗോപിനാഥിന്റെ പ്രേരണയാണ് ഈ കവിതാലാപനത്തിനു പിന്നിൽ
പ്രിയപ്പെട്ട നാടകകാരാ ,
നന്ദി പാടിയതിന്. പിന്നെ ,ആലാപനം നന്നായി എങ്കിലും പ്രതിധ്വനി കൂടുതല്‍ ഉള്ളതായി തോന്നി. ഭാവുകങ്ങള്‍ ! തുടരുക.
എല്ലാവര്ക്കും നന്ദി
നന്നായിട്ടുണ്ട് മാഷേ
നന്നായിരിക്കുന്നു.
ബിജു ഇനിയും നല്ല കവിതകൾ സെലക്ട്
ചെയ്ത് ഇവിടെ അവതരിപ്പിക്കുക.
നന്നായി... ഇനി ഇതും ഒരു ശീലമാക്കാം
ഇനിയും ഇവിടെ കവിതകള്‍ കേള്‍ക്കാമല്ലൊ അല്ലെ..
നന്നായിരിക്കുന്നു..
കൊള്ളാം. നന്നായിരിക്കുന്നു.
Post a Comment