നിണമെഴുതിയത്
>> Saturday, June 26, 2010
കവിത : ഡോണ മയൂര
ആലാപനം : നാടകക്കാരൻ
കവിത : ഡോണ മയൂര
ആലാപനം : നാടകക്കാരൻ
മതി,യെനിക്കെന്റെ മോഹശതങ്ങള്‍ക്കു
മൃതി മണപ്പിച്ചുറക്കറ തീര്‍ത്തിടാം
ഹൃദയദാഹം കെടാതഗ്നി ജ്വാലയായ്
സ്വയമെരിഞ്ഞു നിരഞ്ജനമാര്‍ന്നിടാം.
ഇനിയെനിക്കെന്റെ ജീവിത സംജ്ഞയില്‍
മുറിവുണങ്ങാത്ത വേദന നൂറ്റിടാം
ഫണമുയര്‍ത്തി നാഗങ്ങളാടുന്നോരീ
സ്മൃതിയില്‍ ഗാണ്ഡവദാഹം തിരഞ്ഞിടാം.
പതിരൊളിപ്പിച്ചൊരീ സത്യവാദികള്‍
പറയുമാദര്‍ശ വീര്യത്തൊടേറ്റിടാം
ഉടലെരിപ്പിച്ചൊരെന്‍ ക്ഷോഭലാവയില്‍
മുഴുകിയാത്മ ദുഃഖങ്ങള്‍ മറന്നിടാം.
ഗണിതചക്രങ്ങളില്‍ സുഖ ജീവിതം
ഗുണിത ദുഃഖങ്ങളായിപ്പെരുത്തിടാം
മതി,യെനിക്കെന്റെയാത്മസത്യങ്ങളെ
കനലുടുപ്പിച്ചു സൌന്ദര്യമാക്കിടാം.
മലയാള കവിത.
കവിത: ഉല്ലാസ്
ആലാപനം: നാടകക്കാരൻ
ഇവിടെ പോയി ഈ അഡോബ് ഫ്ലാഷ് പ്ലെയർ ഡൌൺലോഡ് ചെയ്യുക